ലോഗോകൾ ഉണ്ടാകുന്നത്.
ഒരു ഡിസൈനർ എന്ന തൊഴിലിൽ എന്നെ ഏറ്റവും വിഷമിപ്പിച്ച ജോലി, ലോഗോ വരച്ചെടുക്കുന്നതിലാണ്.
പലപ്പോഴും ഒന്നിലേറെ ലോഗോ വരുന്ന ഒരു ഡിസൈനിൽ മറ്റു ജോലികളെക്കാളേറെ സമയം ഈ ലോഗോ വരയ്ക്കലിൽ വേണ്ടിവരും.
ഉദാഹരണത്തിന് ഒരു ഷൂ വിൽക്കുന്ന കമ്പനിയുടെ ബ്രോഷറ് ചെയ്യുമ്പോൾ പത്തിലേറെ ലോഗോ ഉണ്ടായാൽ നമ്മൾ തെണ്ടിപോയതുതന്നെ.
അഡിഡാസ്, നിവിയ, പ്യുമ, എന്നുവേണ്ട, എല്ല മറ്റവന്മാരുടെയും ലോഗോ വേണം. കസ്റ്റമറുടെ തന്തക്കുവിളിക്കാൻ തോന്നുന്ന അവസരമാണിത്.
പിന്നെ അവൻ തരുന്ന, അല്ലെങ്കിൽ തരുമെന്നു പ്രതീക്ഷിക്കുന്ന കാശിന്റെ കാര്യം ഓർത്ത് തന്തക്കുവിളി മനസ്സിൽ ഒതുക്കും.
ഇത്തരം അവസരത്തിൽ ചുളുവിൽ ഈ പരിപാടി ചെയ്തു തീർക്കാൻ ഒരു മാർഗ്ഗമുണ്ട്. ഒരുമാതിരി എല്ല പ്രസിദ്ധ ബ്രാണ്ടുകൾക്കും സ്വന്തം വെബ് സൈറ്റ് ഉണ്ടാകും. (അതും ഇല്ലാത്തവനെ നമ്മൾ പ്രസിദ്ധ ബ്രാണ്ടായി കൂട്ടാതെ കുത്തിയിരുന്നു
വരയ്ക്കേണ്ടി വരും...വെബ്സൈറ്റ് ഇല്ലാതവനെ വേറെ തന്തക്കു വിളിക്കാം.)
ആവശ്യമുള്ള കമ്പനിയുടെ വെബ് സൈറ്റില്‍ പോകുക. അതിൽ ഏതു ഭാഗതെങ്കിലും ലോഗോ ചേർത്തിട്ടുള്ള .പ്പ്ഡ്ഫ് ഫയൽ ഡൗൻലോഡു ചെയ്യൺ പറ്റുമോ എന്നു നോക്കണം. കമ്പനി റിപ്പോർട്ട്, പ്രൊഫെയിൽ, അതുപോലെ ഏതെങ്കിലും പേജ് തുറക്കണം. പ്പ്ഡ്ഫ് ഫയൽ കിട്ടിയാൽ അതൊരു 300-500 ശതമാനം സൂം ചെയ്തു നോക്കണം. ഇപ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ലോഗോ കാണാനാകുന്നെങ്കിൽ നിങ്ങൾ വിജയത്തോടടുക്കുന്നു എന്നു പറയാം. അതൊരു വെക്റ്റർ ലോഗോ ആകാം. ഇനി ഒന്നു മാത്രം. ചുമ്മ പിടീഫ് ഫയലിനെ അഡോബ് ഇല്ലസ്രേറ്ററിൽ തുറന്നു നോക്കൂ. നിങ്ങൾ തിരയുന്ന ലോഗോ റെഡി.
Tuesday, April 28, 2009
Subscribe to:
Post Comments (Atom)
17 comments:
മാഷെ,
സത്യം പറയട്ടെ... കൊറേ ദിവസായി ഒരു ലോഗോ ഉണ്ടാക്കണം എന്ന് പറഞ്ഞു (/കരുതി) നടക്കുന്നെ... ഇതുവഴി വന്നതെതായാലും നന്നായി...
പല പല ബിസി schedules-സും ;-) കാരണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...
ഏതായാലും ഈ പോസ്റ്റ് വായിച്ചതു സഹായമായി...
പിന്നെ ലോഗോ ഉണ്ടാക്കുന്നത് വെറുതെ അല്ല.. ഒരു കമ്പനി തൊടങ്ങി.. അത്യാവശ്യം പോകെറ്റ് മണി ഉണ്ടാക്കാനുള്ള ഒരു കൈവിട്ട കളി ;-) പേടിക്കണ്ട "നേരെ വാ നേരെ പോ" ലൈന്‍ തന്നെയാ.. വെബ് സൈറ്റ് എല്ലാം പണിപ്പുരയില്‍ ആണ്... :D
Thanks for the post! I think I can get help from me in future also! I cant find your e-mail from blog! my email is sudheeshud@gmail.com
Thanks!
ആശംസകള്‍
എനിക്ക് ചില സഹായങ്ങളും ഉപദേശങ്ങ്ങളും ആവശ്യമുണ്ടല്ലോ?
ഹ ഹ ... അത് കൊള്ളാം....
തീര്‍ച്ചയായും... ഞാന്‍ ഒരു പ്രൊഫഷണല്‍ അല്ല ;-)
അങ്ങനെ ഒരു സഹായിയെക്കൂടിക്കിട്ടി....
വരട്ടങ്ങിനെ...ആശംസകള്‍...
kollam nalla post
സാധാരണ brand Logos client തരേണ്ടതാണു്. clientഉമായുള്ള contractൽ ഈ കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതാണു്. അല്ലെങ്കിൽ principles (brand owners) clientനു തന്നെ പാരയാകും. അതു Advertising agencyക്ക് മറു-പാരയാകും.
PDFഉം SWFഉം ഒന്നും തപ്പി സമയം കളയണ്ട.
പ്രസിദ്ധമായ brand logosന്റെ vector format ഇവിടെ നിന്നും ലഭിക്കും.
O.T.
Comment post ചെയ്യാൻ വളരെ കഷ്ടപ്പെട്ടു. Text fieldൽ Type ചെയ്യാൻ കഴിയുന്നില്ല. ഈ കാര്യം എന്നോടു പലരും പറഞ്ഞതുകൊണ്ടാണു് ഞാൻ ഈ blogger വിട്ടു wordpressലോട്ട് മാറിയതു്.
ഒരു ഫോട്ടോഷോപ്പ് സംശയം : നമ്മള് എടുക്കുന്ന ചിത്രങ്ങളില്‍ കോപ്പി റൈറ്റിനു വേണ്ടി വാട്ടര്‍ മാര്‍ക്ക് ആഡ് ചെയുന്നത് എങ്ങനെ?
മറുപടി കമന്റ് ആയി ഇട്ടാല്‍ മതി ;-)
വിഷ്ണു
ഇതു വായിക്കു
Nannayirikkunnu. Ashamsakal...!!!
ചില പ്രത്യേക കാരണങ്ങളാൽ ഈ പോസ്റ്റിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. സദയം ക്ഷമിക്കണം.
ഇവിടെ വന്ന എല്ലാവർക്കും നന്ദി.
വിഷ്ണു, കൈപ്പള്ളി തന്ന ലിങ്കിൽ നിന്നും നിങ്ങളുടെ സംശയം മാറിയിട്ടുണ്ടാകും എന്നു കരുതുന്നു. അഥവാ അങ്ങിനല്ലെങ്കിൽ അറിയിക്കുക.
കൈപ്പള്ളി നന്ദീ ഈ അപ്ഡേറ്റിന്.
nannayi
ഒരു ലോഗോയുടെ ഇമേജ് കിട്ടിയാല്‍ ഒരുവിധമൊക്കെ ട്രേസ് ചെയ്തും എടുക്കാലോ... പക്ഷേ പര്‍ഫെക്റ്റ് കിട്ടാന്‍ കുറച്ച് കഷ്ട്ടപ്പെടണം... പിന്നെ ഇപ്പോ ഒരുവിധം ലോഗോസ് ഒക്കെ ഡൌണ്ലോഡാന് കിട്ടില്ലേ.... :)
എന്തായാലും വിവരങ്ങള്‍ക്ക് നന്ദി..
കൊള്ളാം...നന്നായിട്ടുണ്ട്...ഉപകാരപ്രദം തന്നെ
for major brand logos in vector format: log on to: www.brandsoftheworld.com
Post a Comment